ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരണവുമായി ശശി തരൂര്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിതീഷ് ഒരു ”സ്‌നോളിഗോസ്റ്റര്‍”(ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍) ആണെന്ന് വിമര്‍ശനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലുടെയാണ് ശശി തരൂര്‍ എംപിയുടെ പ്രതികരണം.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പട്‌നയിലെത്തുന്നുണ്ട്. വൈകീട്ട് പട്‌നയിലെത്തുന്ന നഡ്ഡ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കര്‍ പദവിയും ബിജെപിക്ക് നല്‍കാന്‍ ജെഡിയു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ബിജെപിക്ക് കൂടുതല്‍ മന്ത്രിപദവികളും നല്‍കുമെന്നാണ് വിവരം. 2017ല്‍ ബിഹാറിലെ മഹാസഖ്യം വിട്ട് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ”ഇന്നത്തെ വാക്ക്! ‘സ്‌നോലിഗോസ്റ്റര്‍’ യുഎസ് ഭാഷയുടെ നിര്‍വ്വചനം: കൗശലമുള്ള, തത്ത്വമില്ലാത്ത രാഷ്ട്രീയക്കാരന്‍. ആദ്യം അറിയപ്പെട്ട ഉപയോഗം: 1845. ഏറ്റവും പുതിയ ഉപയോഗം: 26/7/17′- 2017ല്‍ തരൂര്‍ ട്വീറ്റ് ചെയ്തു. ”ഇത് മറ്റൊരു ദിവസത്തിന്റെ വാക്കായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല! #nsollygoster.’- 2017 ലെ ട്വീറ്റ് ടാഗ് ചെയ്ത് മുന്‍ കേന്ദ്രമന്ത്രി കുറിച്ചു.

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം പ്രമേയം പാസ്സാക്കി.അതേസമയം നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചു. ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

Top