പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുത്. . . വിമര്‍ശകര്‍ക്ക് മറുപടിയുമായി ശശി തരൂര്‍

sasi tharoor

തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവരെ പരോക്ഷമായി പരിഹസിച്ച് ശശി തരൂര്‍ രംഗത്ത്.

‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് പണ്ടേ പഠിച്ചിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും, പന്നി അത് ഇഷ്ടപെടുന്നുണ്ടെങ്കിലും’ എന്നാണ് തരൂര്‍ പരിഹസിച്ചത്.

മോദി സ്തുതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്ന കെപിസിസി നിര്‍ദ്ദേശം മറകടന്ന് ഇന്ന് രാവിലെ കെ മുരളീധരന്‍ തരൂരിനെ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ വിജയത്തിനു കാരണമെന്നും ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നു തവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നുമായിരുന്നു മുരളീധരന്‍ പരിഹസിച്ചത്.

Top