ഇസ്ലാം വിരുദ്ധന്‍; ഡല്‍ഹിയില്‍ ശശി തരൂര്‍ എംപിയുടെ വാഹനം തടയാന്‍ ശ്രമം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഡല്‍ഹിയില്‍ ശശി തരൂര്‍ എംപിയുടെ വാഹനം തടയാന്‍ ശ്രമം. ശശി തരൂര്‍ ഇസ്ലാം വിരുദ്ധനാണെന്നാരോപിച്ചായിരുന്നു ഒരു സംഘം വാഹനം തടയാന്‍ ശ്രമം നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചെറിയ സംഘമാണ് ശശി തരൂരിന്റെ വാഹനം തടയാന്‍ ശ്രമിച്ചത്. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ശശി തരൂര്‍ എംപിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top