schadenfreude-ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ച് തരൂര്‍

കൊച്ചി: പി. ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. ആര്‍ക്കും അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിന്‍ ഫ്രോയ്ഡ്)എന്ന ഇംഗ്ലീഷ് വാക്ക് സഹിതമാണ് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെ പി. ചിദംബരത്തിന് പിന്തുണ അറിയിച്ചത്.

മറ്റൊരാളുടെ ദുര്യോഗത്തില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥ. എല്ലാറ്റിനുമൊടുവില്‍ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള ട്വീറ്റ്.


ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുന്‍ ധനമന്ത്രി പി.ചിദംബരത്തെ
ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റു ചെയ്തത്. പൂട്ടിയിട്ട വീടിന്റെ മതില്‍ ചാടികടന്ന് സിബിഐ അകത്തുകയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Top