അധ്യക്ഷ സ്ഥാനത്തിന് മത്സരം നടക്കുന്നതിനോട് എതിർപ്പില്ല: സോണിയ

ഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചേക്കും. മത്സരം നടക്കുന്നതിനോട് എതിർപ്പില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു. രാഹുൽ ഗാന്ധി മത്സരിക്കില്ല സോണിയ അറിയിച്ചതായും സൂചനയുണ്ട്. ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി നിലപാടറിയിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ശശി തരൂർ എം പി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലി ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചർച്ചയായെന്നാണ് സൂചന. അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാൽ തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശി തരൂർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും മത്സരത്തിന് പച്ച കൊടി വീശുന്നതും.

Top