‘ചരിത്ര ക്ലാസുകളില്‍ കിടന്നുറങ്ങിയാല്‍ ഇതൊക്കെ സംഭവിക്കും’; അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍

Shashi Tharoor

ന്യൂഡല്‍ഹി : ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായുടെ ലോക്‌സഭയിലെ പ്രസ്താവന ചരിത്രം പഠിക്കാത്തതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചരിത്ര ക്ലാസുകളില്‍ കിടന്നുറങ്ങിയാല്‍ ഇങ്ങനെ സംഭവിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവര്‍ പ്രധാനകക്ഷിയെന്നും ശശി തരൂര്‍ പറഞ്ഞു. ദേശീയ പരൗത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ്. സ്വതന്ത്രമായ ഒരു ഇന്ത്യയെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. നമ്മള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദേശീയ പൗരത്വ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു.

Top