അയോദ്ധ്യ വിഷയം: തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, വിശദീകരണവുമായി ശശി തരൂര്‍

sasi tharoor

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ശശിതരൂര്‍ എം.പി. മിക്ക ഹിന്ദുക്കള്‍ക്കും അവര്‍ രാമജന്മഭൂമിയെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് ക്ഷേത്രം വേണമെന്ന് ആഗ്രഹമുണ്ടാവുമെന്നും എന്നാല്‍ മറ്റുള്ളവരുടെ ആരാധനാലയം തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്റെ അഭിപ്രായം വ്യക്തിപരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ല. നീചമായ രീതിയില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനെ അപലപിക്കുന്നുവെന്നും ശശിതരൂര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ നല്ല ഹിന്ദുക്കള്‍ രാമക്ഷേത്രം ആഗ്രഹിക്കുന്നില്ലെന്ന് ശശിതരൂര്‍ പറഞ്ഞതാണ് വിവാദമായത്. അയോദ്ധ്യ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ശശി തരൂരിനെയും കോണ്‍ഗ്രസിനെയും ആരാണ് ചുമതലപ്പെടുത്തിയതെന്ന് ബി.ജെ.പി നേതാവ് നളിന്‍ കൊഹ്ലി ചോദിച്ചിരുന്നു. നല്ല ഹിന്ദുവെന്നും ചീത്ത ഹിന്ദുവെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തരൂര്‍ ആരാണ്. കോടിക്കണക്കിന് പേരുടെ വിശ്വാസങ്ങളെ വച്ച് കളിക്കാന്‍ തരൂര്‍ ആരാണെന്നും നളിന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ വിശദീകരണവുമായി എത്തിയത്.

Top