ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ട്; എന്നാൽ ജയം തീരുമാനിക്കേണ്ടത് വോട്ടർമാരെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എന്നാൽ ജയം തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ എല്ലാവർക്കും യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർക്കും മത്സരിക്കാം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹത്വം വെളിവാക്കുന്നതാണ്. സിപിഐഎമ്മിൽ ഇത്തരം തെരഞ്ഞെടുപ്പ് നടക്കില്ല. ഏറ്റവും കൂടുതൽ ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

Top