സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിന് സ്വഭാവിക ജാമ്യം അനുവദിച്ചു

sasi-tharoor

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ഡല്‍ഹി പട്യാലഹൗസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തരൂര്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചു. എന്നാല്‍ തരൂരിന്റെ അഭിഭാഷകന്‍ ഇക്കാര്യം എതിര്‍ക്കുകയും ചെയ്തു.

2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരിന്റെ മേല്‍ ചുമത്തിയ കുറ്റം.

Top