ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി: തരൂർ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ കവിതയുമായി ശശി തരൂർ. ഉറുദു കവി മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികളാണ് തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

”ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി” എന്നാണ് തരൂർ പങ്കുവെച്ച വരികളുടെ അർത്ഥം. തിരഞ്ഞെടുപ്പിന്റെ പ്രചരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന തനിക്ക് പിന്തുണയേറുന്നവെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ളതാണ് കവിത.

കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കാനൊരുങ്ങുകയാണ് തരൂർ. ദിഗ് വിജയ് സിങ്ങ്, അശോക് ഗല്‌ഹോത്ത് തുടങ്ങിയവരാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്ന മറ്റുള്ളവർ. അന്തിമതീരുമാനം വന്നിട്ടില്ല.

Top