എ.കെ ആന്റണിക്ക് നേര്‍ക്കുണ്ടായ ആക്ഷേപം; അന്വേഷിക്കുവാന്‍ ശശിതരൂരിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് നേര്‍ക്ക് ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ ശശിതരൂരിനെ ചുമതലപ്പെടുത്തി.

ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുവാനനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാണ് ആരോപണങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും പിന്നില്‍ ഗൂഢാലോചനയും കൃത്യമായ ലക്ഷ്യവും ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംഭവത്തില്‍ പാര്‍ട്ടിയെ ആന്റണി വിഷമം അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ആലപ്പുഴയിലെ തോല്‍വി പരിശോധിക്കുവാന്‍ മൂന്നംഗ സമിതിക്കും രൂപം നല്‍കി, മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രൊഫസര്‍ കെ വി തോമസ് അധ്യക്ഷനായ സമിതിയില്‍ കെപി കുഞ്ഞിക്കണ്ണനും പിസി വിഷ്ണുനാഥുമാണ് അംഗങ്ങള്‍.

Top