തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതല്‍ വികസനം വേണമെന്ന് ശശി തരൂര്‍

sasi-tharoor

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതല്‍ വികസനം വേണമെന്ന് ശശി തരൂര്‍ എം പി. വികസനം വരുന്നതോടെ ടെക്നോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂര്‍ എം പി കൂട്ടിച്ചേര്‍ത്തു.

പരിഗണിക്കാന്‍ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഗതാഗത സൗകര്യത്തിന്റെ അഭാവം കൊണ്ടാണ് തിരുവനന്തപുരത്ത് വന്‍കിട കമ്പനികളൊന്നും നിക്ഷേപത്തിന് തയാറാകാത്തതെന്നും വിമാനത്താവളം ആര് ഏറ്റെടുത്തലും ഈ നാടിന് നന്മയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top