ഒന്നിലധികം വിവാഹങ്ങള്‍ എന്നാകാം തരൂര്‍ ഉദ്ദേശിച്ചത്; പരിഹാസവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി ‘ബഹുസ്വരത’ (Pluralism) പഠിക്കണമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ട്വിറ്ററിലൂടെയായിരുന്നു പരിഹാസത്തോടെയുള്ള സുരേന്ദ്രന്റെ മറുപടി. pluralism എന്ന വാക്കുകൊണ്ട് (Marital Pluralism) ഒന്നിലധികം വിവാഹങ്ങള്‍ എന്നാകാം തരൂര്‍ ഉദ്ദേശിച്ചതെന്നാണ് സുരേന്ദ്രന്‍ പരിഹസിച്ചത്.

ഏതെങ്കിലും ഒരു ഭാഷയിലെ ഒരു വാക്ക് ദിവസവും പഠിക്കണമെന്ന ചാലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഈ ചാലഞ്ച് ഏറ്റെടുത്ത് കൊണ്ടായിരുന്നു തരൂര്‍ പരാമര്‍ശം നടത്തിയത്.

Top