മാസങ്ങള്‍ക്ക് ശേഷം ഷാരൂഖ് തിരിച്ചെത്തുന്നു; വിജയ് ചിത്രത്തിലൂടെ

റ് മാസങ്ങള്‍ക്ക് ശേഷം ഷാറൂഖ് ഖാന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ബോളിവുഡ് ചിത്രം സീറോയ്ക്ക് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ട് നിന്ന താരം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. വിജയ് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ് എന്നതാണ് റിപ്പോര്‍ട്ട്.

വിജയും നയന്‍താരയും ഒന്നിക്കുന്ന ‘ബിഗില്‍’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായാണ് ഷാരൂഖ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി താരത്തെ സമീപിച്ചിരുന്നെന്നും എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ഗാനത്തില്‍ വിജയിയോടൊപ്പം അദ്ദേഹം ചുവടുവയ്ക്കുമെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിജയ് ഇരട്ടവേഷത്തിലെത്തുന്ന ബിഗില്‍ സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top