കൊമാഡോ ഡ്രാഗണായി പറ്റിക്കാനെത്തിയ അവതാരകനെതിരെ കൈ ഓങ്ങി കിങ് ഖാന്‍

മുംബൈ: കൊമാഡോ ഡ്രാഗണായി പറ്റിക്കാനെത്തിയ അവതാരകന്‍ റമിസിനു നേരെ നിയന്ത്രണം വിട്ട് ഷാരൂഖ് ഖാന്‍.

ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് സംഭവം. ഷാരൂഖും ഒരു യുവതിയും മണല്‍ച്ചുഴിയില്‍ അകപ്പെട്ടുകിടക്കുന്ന രംഗത്തോടെയുള്ള വീഡീയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

കിങ് ഖാന്റെ ദേഷ്യം കണ്ട് അവതാരകന്‍ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നുംതന്നെ ഫലവത്തായില്ല.ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്നും ഇവിടെ കൊണ്ടുവന്നത് എന്നു ചോദിച്ചുകൊണ്ടായിരുന്നു നടന്റെ ദേഷ്യപ്പെടല്‍.

പരിപാടിയുടെ പ്രചാരണം കൂട്ടുന്നതിനായി ഇരുവരും ചേര്‍ന്നു നടത്തിയ നാടകമാണിതെന്നും വാര്‍ത്തകളുണ്ട്.

Top