sharukh khan, salman khan, amir khan join

ബോളിവുഡിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ സ്വവര്‍ഗ്ഗാനുരാഗികളായി ചിത്രം ഒരുമിക്കുന്നു. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇവരൊന്നിക്കുന്ന ചിത്രത്തിനായി ബോളിവുഡില്‍ മുമ്പ് പലതവണ തയാറെടുപ്പുകള്‍ നടന്നിരുന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ഒടുവില്‍ ആ ഉദ്യമം വിജയിപ്പിച്ചുകൊണ്ട് സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ ചിത്രമായ അലിഗഡിന്റെ ഓഡിയോ റിലീസിംഗ് വേളയിലാണ് ഖാന്‍ ത്രയം ഒന്നിക്കുന്നുവെന്ന വിവരം കരണ്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ശക്തമായ തിരക്കഥയില്‍ ആകൃഷ്ടരാണായത്രേ മൂവരും ഇതില്‍ സഹകരിക്കാന്‍ സമ്മതിച്ചത്.

ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കരണ്‍ തയാറായിട്ടില്ല. നിലവിലെ മൂവരുടെയും തിരക്കുകള്‍ ഒഴിഞ്ഞ ശേഷമാകും കരണിന്റെ ചിത്രത്തില്‍ ഇവര്‍ ജോയിന്‍ ചെയ്യുക.

എന്തായാലും ആരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഫലമുണ്ടായിരിക്കുകയാണ്. മൂന്ന് പേര്‍ക്കും ഒരേ തരത്തിലുള്ള കഥാപാത്രം ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് തിരക്കഥയ്ക്ക് അനുസരിച്ചായിരിക്കുമെന്നായിരുന്നു കരണിന്റെ മറുപടി.

Top