ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് അത്തരമൊരു ഭാഗ്യത്തിന് അവസരമുണ്ടായിട്ടില്ല

ബോളിവുഡിലെ പ്രണയനായകനാണ് ഷാരൂഖ് ഖാന്‍. നൃത്തവും പ്രണയവും ഈസിയായി ചെയ്യുന്ന ബോളിവുഡിന്റെ കിംഗ് ഖാന്‍ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു നഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

നിരവധി സിനിമകളില്‍ ഷാരൂഖ് റെയില്‍വേ സ്റ്റേഷനിലെ പ്രണയ രംഗങ്ങള്‍ക്കായി ക്യാമറയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ അത്തരമൊരു പ്രണയരംഗം അഭിനയിക്കാന്‍ ഭാഗ്യം ലഭിചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഷാരൂഖ്. മറ്റൊരു പുതിയ നായികയുമായി ഇവിടെ എത്തി ആ ആഗ്രഹം സഫലീകരിക്കുമെന്നും തമാശയോടെ ഷാരൂഖ് പറയുന്നു. ബാന്ദ്ര സ്റ്റേഷന്‍ 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്.

Top