ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടന

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ ഇക്കൊല്ലം വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ). 12 മാസക്കണക്കനുസരിച്ച് ജൂണ്‍ മാസം അവസാനം വരെ ഇന്ത്യയിലെ അരിയുത്പാദനം 12.03 കോടി ടണ്ണാണ്. കഴിഞ്ഞ വര്‍ഷം 11.89 ടണ്ണായിരുന്നു. 2020 ല്‍ 1.45 കോടി ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്. ഈ വര്‍ഷം 12 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

Top