ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ ഫോണ്‍ ഷാര്‍പ്പ് അക്വോസ് S3 മിനി

sharp-aquos-s3-mini

ജാപ്പനീസ് ഇലക്ട്രോണികസ് ഭീമന്‍ ഷാര്‍പ് പുതിയതായി അക്വോസ് S3 മിനി അവതരിപ്പിച്ചു. ഏകദേശം 16,500 രൂപ വില പ്രതീക്ഷിക്കാം.

ബെസല്‍ ഒതുക്കി നിര്‍മിച്ച, 6ഇഞ്ച്, ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ 17:9 അനുപാതത്തിലാണു നിര്‍മിച്ചിരിക്കുന്നത്. എട്ടു കോര്‍ പ്രൊസസറും 6 ജിബി (LPDDR4X RAM) റാമും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 64 ജിബി സ്റ്റോറേജാണ് ഷാര്‍പ് അക്വോസ് S3 മിനിക്കുള്ളത്. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ഉയര്‍ത്തുകയും ചെയ്യാം.

f/2 അപേര്‍ച്ചറുള്ള, 20 എംപി റെസലൂഷനാണ് മുന്‍പിലെ നോച്ചിലുള്ള സെല്‍ഫി ക്യാമറയ്ക്കുള്ളത്. ബ്യൂട്ടി മോഡും ഉണ്ട്. പിന്‍ ക്യാമറ f/2 അപേച്ചറുള്ള 16 എംപി സെന്‍സറുമായാണ് എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 603 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഇതിന്റെ നാലു കോറുകള്‍ക്ക് 2.2GHz സ്പീഡാണ് ഉള്ളതെങ്കില്‍ മറ്റു രണ്ടു കോറുകള്‍ 1.8GHz സ്പീഡ് കാണിച്ചു. 3020mAh ബാറ്ററിയുള്ള ഫോണിന് മക്കവാറും എല്ലാ കണക്ടിവിറ്റി ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 7.1.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

Top