Sharook Khan

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റായീസില്‍ സണ്ണി ലിയോണിന്റെ ഗാനരംഗം ആരാധകര്‍ തിയേറ്ററില്‍ പണമെറിഞ്ഞു സ്വീകരിച്ചതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.പണം ഇങ്ങനെ എറിയുന്നതിനു പകരം അതിനു കൂടി ടിക്കറ്റെടുത്ത് സിനിമ കാണൂ എന്നാണ് കിംഗ് ഖാന്‍ പറയുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ആരാധകര്‍ക്കു മുന്നില്‍ ഇത്തരത്തിലൊരു അഭ്യര്‍ത്ഥന മുന്നോട്ടു വച്ചിരിക്കുന്നത്. അധോലോക നായകന്റെ കഥയിലൂടെ മുമ്പോട്ടു പോകുന്ന റായീസില്‍ സണ്ണിയുടെ ലൈലാ ഓ ലൈല എന്ന ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു.

Top