തൊട്ടപ്പനിലെ ‘ഉസ്മു’ ബോളിവുഡിലേയ്ക്ക്; ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും

വിനീത് ശ്രീനിവാസന്റെ ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുത്തന്‍
താരോദയമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ താരം മോളീവുഡില്‍ നിന്ന് ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പുതിയ സിനിമയിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുക.ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ മുംബൈയില്‍ ആരംഭിക്കും.

വിനായകന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തൊട്ടപ്പനായിരുന്നു റോഷന്റെ അഭിനയിച്ച അവസാന മലയാളചിത്രം. ചിത്രത്തിലെ റോഷന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുഴുനീള കഥാപാത്രത്തെയാണ് തൊട്ടപ്പനില്‍ റോഷന്‍ അവതരിപ്പിച്ചത്. ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലും റോഷന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top