ശര്‍മന്‍ ജോഷി നായകനായെത്തുന്ന ചിത്രം ‘കാശി’ ; പുതിയ ഗാനം പുറത്തുവിട്ടു

ര്‍മന്‍ ജോഷി നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘കാശി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തുജെ ഡൂണ്‍ഡ് രഹാ ദില്‍ ‘ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഷബീര്‍ അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാജ് അഷൂ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് യാസിര്‍ ദേശായിയാണ്. ചിത്രം ഒക്ടോബര്‍ 26 തീയറ്ററുകളില്‍ എത്തും

ധിരാജ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്ന മനീഷ് കിഷോര്‍, ശ്രാവണ്‍കുമാര്‍ അഗര്‍വാള്‍, സഞ്ജയ് സുരാന, വിനിത് സിംഗ് എന്നിവര്‍ ചേര്‍ന്നാണ്. ഐശ്വര്യ ആണ് ചിത്രത്തിലെ നായിക. അങ്കിത് തിവാരിയാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

Top