ധോണി ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കണം: രോഹിത് ശര്‍മ്മ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പൂര്‍ണമായും ഫിറ്റ് ആണെങ്കില്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കണമെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്‍സ്റ്റാഗ്രാം ലൈവില്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുമായി സംസാരിക്കുകയായിരുന്നു രോഹിത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാമ്പില്‍ ധോണി മികച്ച ഫോമിലായിരുന്നുവെന്ന് സുരേഷ് റെയ്‌ന പറഞ്ഞതിന് ശേഷമാണ് ധോണി പൂര്‍ണ്ണമായും ഫിറ്റ് ആണെങ്കില്‍ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാമ്പില്‍ നടത്തിയ പരിശീലന മത്സരത്തില്‍ 91 പന്തില്‍ നിന്ന് ധോണി 123റണ്‍സ് എടുത്ത കാര്യവും റെയ്‌ന ഓര്‍മിപ്പിച്ചു.

അതേസമയം ധോണിയുടെ ഭാവി പരിപാടികള്‍ എന്താണെന്ന് ധോണിക്ക് മാത്രമേ അറിയുമെന്നും ഇരു താരങ്ങളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതില്‍ പിന്നെ ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Top