ഷാര്‍ക് ത്രില്ലറായ 48മീറ്റേഴ്‌സ് ഡൗണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജൊഹാന്‍സ് റോബര്‍ട്ട്‌സ് ഒരുക്കുന്ന ഷാര്‍ക് ത്രില്ലറായ ’47 മീറ്റേഴ്‌സ് ഡൗണി’ന്റെ രണ്ടാം ഭാഗമായ ’48മീറ്റേഴ്‌സ് ഡൗണി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

2019 ജൂണ്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ബ്രസീലിലെ കടല്‍ത്തീരത്തെത്തുന്ന അഞ്ചു യുവതികളും അവര്‍ക്കു നേരിടേണ്ടി വരുന്ന ഭീകരമായ സ്രാവ് ആക്രമണവുമാണ് ചിത്രത്തിന്റെ പ്രമേയം.

വെയ്ന്‍ മാര്‍ക് ഗോഡ്ഫ്രി, ജെയിംസ് ഹാരിസ്, റോബര്‍ട് ജോന്‍സ്, മാര്‍ക് ലെയ്ന്‍ എന്നിവരാണ് അഭിനേതാക്കള്‍.

അതേയമയം ക്ലെയര്‍ ഹോള്‍ട്ടും മാന്‍ഡിമൂറും പ്രധാനകഥാപാത്രങ്ങളായെത്തുന്ന 47മീറ്റേഴ്‌സ് ഡൗണിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ക്രിസ് ജോണ്‍സണ്‍, യാനി ഗെല്‍മാന്‍, സാന്റിയാഗോ സെഗുര, മാത്യു മോഡൈന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Top