ചെങ്കടലിൽ സ്രാവിന്റെ ആക്രമണം; 2 വിനോദസഞ്ചാരികൾ മരിച്ചു

ചെങ്കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം. വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആസ്‌ട്രേലിയൻ സ്വദേശിനിയും റൊമാനിയൻ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്ത് പരിസ്ഥിതി മന്ത്രാലയവും വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിദേശ മന്ത്രാലയങ്ങളും അറിയിച്ചു.ചെങ്കടലിലെ ഹുർഗദയ്ക്ക് തെക്ക് സഹൽ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചത്. അതേസമയം സ്രാവിന്റെ ആക്രമണത്തിൽ ആസ്ട്രേലിയന്‍ വിനോദസഞ്ചാരിയുടെ ഇടത് കൈ വേർപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ എല്ലാ ബീച്ചുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ചെങ്കടൽ ഗവർണർ അമർ ഹനാഫി ഉത്തരവിട്ടു.

Top