ഇന്ത്യ ഇസ്ലാമിക രാജ്യമാകണം; ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ വിശ്വാസങ്ങള്‍ ഞെട്ടിക്കുന്നത്!

ഞ്ച് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം വലിയ തോതില്‍ മതമൗലികവാദത്തിലേക്ക് നീങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകണം എന്നാണ് ഇമാമിന്റെ വിശ്വാസമെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചോദ്യം ചെയ്യലില്‍ ഷര്‍ജീല്‍ ഇമാം ഏറെ തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്. ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറണമെന്നാണ് അയാളുടെ വിശ്വാസം. തന്റെ പ്രഭാഷണങ്ങളുടേതായി പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ലെന്നും ഷര്‍ജീല്‍ വെളിപ്പെടുത്തിയെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.

ഇസ്ലാമിക് യൂത്ത് ഫെഡറേഷന്‍, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി ഇമാമിന്റെ ബന്ധവും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ യാതൊരു കുറ്റബോധവുമില്ലെന്നാണ് ഷര്‍ജീല്‍ ഇമാമിന്റെ നിലപാട്. ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

ബിഹാറിലെ ജഹനാബാദില്‍ നിന്നാണ് ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. ആസാമിനെ ഇന്ത്യയില്‍ നിന്നും വെട്ടിമുറിക്കാന്‍ ആഹ്വാനം ചെയ്തതോടെയാണ് ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളുടെ സംഘാടകരില്‍ ഒരാളായ ഇമാമിനെതിരെ കേസെടുത്തത്. രാജ്യദ്രോഹത്തിനും, ശത്രുത വളര്‍ത്തിയതിനുമാണ് കേസുകള്‍.

Top