ആതുരസേവന രംഗത്തിനു ഉണര്‍വേകുന്ന പ്രഖ്യാപനവുമായി ഷാര്‍ജ

sharjahhhhhh

ഷാര്‍ജ: യു എ ഇയുടെ ആതുര സേവന രംഗത്തിനു ഉണര്‍വേകുന്ന നിര്‍ണായക പ്രഖ്യാപനവുമായി ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയന്‍ ആശുപത്രിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്.

ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെ ആദ്യത്തെ കൊറിയന്‍ ആശുപത്രിയാണ് ഷാര്‍ജയില്‍ ഒരുങ്ങുന്നത്. സൗത്ത് കൊറിയയുടെ ആരോഗ്യ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ സീജോങ് ജനറല്‍ ആശുപത്രി, ആര്‍ ഇ ഐ ഹോള്‍ഡിങ് ഗ്രൂപ് എന്നിവരുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.

ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ശുറൂഖ് ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍ വെച്ച് നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍മാന്‍ മര്‍വാന്‍ ജാസ്സിം അല്‍ സര്‍കാല്‍, ആര്‍ഇഐ ഹോള്‍ഡിങ് ഗ്രൂപ് മേധാവി സൂന്‍ ബോങ് ഹോങ്, ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിന്‍സിന്‍ പാര്‍ക്ക് എന്നിവര്‍ പങ്കെടുത്തു.

Top