ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു; പരിക്കില്ലാതെ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി

ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു.

രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ബസിലുണ്ടായിരുന്നവരെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

Top