യു.എ.ഇയിലെ ഡ്രൈവര്‍മാരുടെ പിഴവിനെ ചൂണ്ടി കാണിച്ച് ഷാര്‍ജ പൊലീസ്

vehicle in road

ഷാര്‍ജ: യു.എ.ഇയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ പിഴവിനെ കുറിച്ച് വ്യക്തമാക്കി ഷാര്‍ജ പൊലീസ്. ചുവപ്പ് സിഗ്‌നല്‍ തെളിയുമ്പോള്‍ വാഹനം എങ്ങനെ നേരെ നിര്‍ത്തണമെന്ന് ഡ്രൈവര്‍മാര്‍ക്ക് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിലുള്ള അശ്രദ്ധ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ഷാര്‍ജ പൊലീസ് പറയുന്നു.

ട്രാഫിക് നിയമങ്ങളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കാനും, അപകമുണ്ടാക്കാതെ എങ്ങനെ റോഡ് മുറിച്ച് കടക്കാമെന്ന് കാല്‍നട യാത്രക്കാരെ പഠിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ഷാര്‍ജ പൊലീസ്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിയിലൂടെ എല്ലാ നിയമങ്ങളെപ്പറ്റിയും സമഗ്രമായ ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ചുവപ്പ് ലൈറ്റിന് തൊട്ട് മുന്‍പ് മഞ്ഞ ലൈറ്റ് തെളിയുമ്പോള്‍ അതിവേഗത്തില്‍ വാഹനം ഓടിച്ച് അപ്പുറത്ത് എത്താന്‍ ശ്രമിക്കുന്നതാണ് യു.എ.ഇയിലെ റോഡുകളില്‍ അപകടമുണ്ടാവാന്‍ പ്രധാന കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Top