ഇന്ധന ചോര്‍ച്ച; ഷാര്‍ജ – കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി

തിരുവനന്തപുരം: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഷാര്‍ജ – കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശം എത്തിയതിനെ തുടര്‍ന്ന് എമര്‍ജിന്‍സി ലാന്‍ഡിങ്ങിന് വേണ്ട ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Top