ഷാര്‍ജയിലേക്ക് പോയ ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തിരിച്ചെത്തി

AIR

നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് ഇന്നലെ രാത്രി പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം യാത്രക്കാരെ ഇറക്കാന്‍ കഴിയാതെ ഇന്ന് കൊച്ചിയില്‍ തന്നെ തിരിച്ചെത്തി.

ഷാര്‍ജയില്‍ കടുത്ത മൂടല്‍മഞ്ഞ് കാരണം വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്.

യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല.

കൊച്ചിയില്‍ വിമാനം തിരിച്ചെത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Top