കേരളത്തിന് കൂടുതല്‍ സഹായങ്ങളുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

Floods in Kerala

ഷാര്‍ജ : കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ തയാറാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. ജീവകാരുണ്യ ഉല്‍പന്നങ്ങള്‍ അയക്കുന്ന പ്രക്രിയക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ അസോസിയേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കി.

ദുരിത ബാധിതരുടെ ആവശ്യം കണ്ടറിഞ്ഞ് കൂടുതല്‍ ഉല്‍പന്നങ്ങള്‍ നാട്ടിലേക്ക് അയച്ചു വരുന്നതായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാരഥികള്‍ അറിയിച്ചു. സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് മാധവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

സംഘടനകളുടെ വിഹിതം ഒന്നിച്ച് സംഭരിച്ച് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറാനും അസോസിയേഷന്‍ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിചേരി, ട്രഷറര്‍ കെ ബാലകൃഷ്ണന്‍, നിസാര്‍ തളങ്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Top