ഷാർജയിൽ ഇനി സൗജന്യ പാർക്കിങ്ങില്ല

ഷാർജ: ഇനി മുതൽ ഷാർജയിൽ സൗജന്യ പാർക്കിങ് സമ്പ്രദായം ഉണ്ടാകില്ല. വെള്ളിയാഴ്ച അടക്കമുള്ള അവധി ദിവസങ്ങളിൽ എമിറേറ്റിൽ നിലവിലുണ്ടായിരുന്ന പാർക്കിങ് സൗജന്യം നഗരസഭ നിർത്തലാക്കി. ഷാർജയിൽ 6000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങളാണുള്ളത്. ഇതിൽ 5857 സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് നൽകണം.

ഷാർജയിൽ സ്ഥാപിച്ച നീല നിറത്തിലുള്ള ബോർഡുകളിൽ നിന്ന് പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ അറിയാൻ സാധിക്കും. സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതോടെ ഷാർജയിലെ താമസക്കാർക്കും സന്ദർശകർക്കും ഇനി ചെലവ് വർധിക്കും.

Top