ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍ ഈ മാസം 19ന് ആരംഭിക്കും

ത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ ഈ മാസം 19ന് ആരംഭിക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്‌. മെയ് 19 മുതല്‍ 29 വരെ നടക്കുന്ന മേളയില്‍ ശില്പശാലകളുള്‍പ്പെടെ 385 പരിപാടികള്‍ അരങ്ങേറും 172 പ്രസാധകര്‍ ഫെസ്റ്റിവല്‍ പങ്കെടുക്കും.15 രാജ്യങ്ങളില്‍ നിന്നുള്ള 27 എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ 132 വ്യത്യസ്ത പരിപാടികളുണ്ടാകും. പ്രവൃത്തി ദിവസങ്ങില്‍ വൈകുന്നേരം 4 മണി മുതലും അവധി ദിവസങ്ങളില്‍ രാവിലെ 10 മുതലുമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുക.

മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കും. കലാ സാംസ്‌കാരിക രംഗങ്ങളിലെ കുട്ടികളുടെ അഭിരുചി കണ്ടെത്തി ഭാവി അവരുടെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Top