ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​ സ​മാ​പ​നം; ഇന്ത്യൻ പവലിയൻ കയ്യടക്കിയത് മലയാളം

ഷാ​ർ​ജ: ​ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തിന്റെ 40ാം എ​ഡി​ഷ​ന്​ ശ​നി​യാ​ഴ്​​ച സ​മാ​പ​നം. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ സു​ര​ക്ഷി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന മേ​ള​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യ​ത്.

സ്​​കൂ​ൾ കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം പു​തു​ത​ല​മു​റ​യെ സം​ബ​ന്ധി​ച്ച്​ പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​യി​രു​ന്നു. പ്ര​സാ​ധ​ക​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കാ​നും ഷാ​ർ​ജ​യു​ടെ വാ​യ​ന​ശാ​ല​ക​ൾ​ക്ക് തി​ള​ക്കം കൂ​ട്ടാ​നു​മാ​യി 45 ല​ക്ഷം ദിർഹത്തിന്റെ ഗ്രാ​ൻ​ഡ്​ ശൈ​ഖ് സു​ൽ​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം പ​​ങ്കെ​ടു​ത്ത ​നൊബേൽ  ജേ​താ​വ്​ അ​ബ്​​ദു​റ​സാ​ഖ്​ ഗു​ർ​നെ മു​ത​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വാ​യ​നാ​ലോ​ക​ത്തെ ​പ്ര​ഗ​ത്ഭ​രു​ടെ സാ​ന്നി​ധ്യ​വും ഉ​ത്സ​വ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി.

83 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ പ്ര​സാ​ധ​ക​രാ​ണ് മേ​ള​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ പ​വ​ലി​യന്റെ മു​ക്കാ​ൽ പ​ങ്കും കയ്യടക്കിയത് മ​ല​യാ​ള​മാ​യി​രു​ന്നു.അ​റ​ബി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റു​പോ​യ​തും മ​ല​യാ​ള പു​സ്​​ത​ക​ങ്ങ​ൾ ത​ന്നെ. ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, മ​ജീ​ഷ്യ​ൻ മു​തു​കാ​ട്, പി.​എ​ഫ്. മാ​ത്യൂ​സ്, മ​നോ​ജ് കു​റൂ​ർ, ദീ​പ നി​ശാ​ന്ത്, സു​റാ​ബ് അ​ട​ക്ക​മു​ള്ള​വ​ർ കേ​ര​ള​ത്തി​ൽ​നി​ന്നെ​ത്തി. ഇ​ന്ത്യ​യി​ൽ​നി​ന്ന് 81 പ്ര​സാ​ധ​ക​രും ജ്ഞാ​ന​പീ​ഠ ജേ​താ​വ് അ​മി​താ​വ് ഘോ​ഷ്, എ​ഴു​ത്തു​കാ​രാ​യ ചേ​ത​ൻ ഭ​ഗ​ത്, ര​വീ​ന്ദ​ർ സി​ങ്, അ​ർ​ഫീ​ൻ ഖാ​ൻ, ജെ​യ് ഷെ​ട്ടി, പ്ര​ണ​യ് ലാ​ൽ, വീ​ർ സാ​ങ്​​വി എ​ന്നി​വ​രും എ​ത്തി.

Top