ഷാർജയിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ബാത്ത്ടബിൽ മുങ്ങി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്ടബില്‍ മുങ്ങി മരിച്ചു. കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ നിന്ന് ആണ്‍കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം പൊലീസ് പുറത്ത് വിടുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണവും സാഹചര്യവും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഷ്യന്‍ വംശജനായ കുഞ്ഞാണ് മരണപ്പെട്ടത്.

Top