അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് ആനുകൂല്യം നഗരസഭ നിര്‍ത്തലാക്കുന്നു

news

ഷാര്‍ജ: അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കുന്നു. ഈ മാസം മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇതോടൊ നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളിലെ പാര്‍ക്കിങ്ങ് നിരക്ക് കുത്തനെ വര്‍ധിക്കും.

വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ്ങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരമെന്ന് നഗരസഭ വ്യക്തമാക്കി.

അല്‍മ അജാസ്, ഷുവാഹൈന്‍, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്കിലും മാറ്റമുണ്ടാകും. സ്ഥലവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പരിഷ്‌ക്കാരമെന്ന് നഗരസഭ വ്യക്തമാക്കി. ഇതനുസരിച്ച് പഴയ പാര്‍ക്കിങ് ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു.

അവധി ദിവസങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള സംവിധാനം പാര്‍ക്കിങ്ങ് മെഷീനുകളിലും പരിഷ്‌കരിച്ചിട്ടുണ്ട്. മതിയായ പഠനത്തിന്റെയും പൊതുജനാഭിപ്രായ സമന്വയത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേസമയം പുതിയ നീക്കത്തോട് ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്.പാര്‍ക്കിങ്ങ് ലഭിക്കാത്ത പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്ന ആശ്വാസമാണ് ചിലര്‍ പങ്കുവച്ചത്.

Top