‘ശരീക് പദ്ധതി’: നിക്ഷേപ മേഖലയിൽ കുതിപ്പിനൊരുങ്ങി സൗദി

സൗദി അറേബ്യ:നിക്ഷേപ മേഖലയിൽ സൗദി അറേബ്യ വൻകുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന ശരീക് പദ്ധതി വഴി പത്ത് വർഷത്തിനുള്ളിൽ 12 ട്രില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു.

ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി.സമ്പന്നവും ശക്തവുമായ സ്വകാര്യ മേഖലയ കെട്ടിപ്പടുക്കുക എന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.

സർക്കാറും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും, അത് വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളർച്ചക്ക് സ്വകാര്യ മേഖലയിലെ കമ്പനികളുടെ സംഭാവന വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.കമ്പനികളുടെ വിവിധ പദ്ധതികളും നിക്ഷേപങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ ശരീക് പദ്ധതി വഴി പ്രായോഗിക പിന്തുണ നൽകും.

 

Top