എസ്ബിഐക്ക് 8000 കോടി രൂപ സമാഹരിക്കാന്‍ അനുമതി നല്‍കി ഓഹരി ഉടമകള്‍

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എട്ടായിരം കോടി രൂപ നിക്ഷേപം സമാഹരിക്കാന്‍ അനുമതി നല്‍കി ഓഹരി ഉടമകള്‍. ശനിയാഴ്ച ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് അനുമതി ലഭിച്ചതെന്ന് ബാങ്ക് സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങില്‍ അറിയിച്ചു.

ഇക്വിറ്റി ഷെയര്‍ അല്ലെങ്കില്‍ ടയര്‍ 1, ടയര്‍ 2 ബോണ്ടുകളിലൂടെ മൂലധനം സമാഹരിക്കാനാണ് ശ്രമം. കോവിഡിനെ തുടര്‍ന്നുണ്ടായ തിരിച്ചടി മറികടക്കാന്‍ മൂലധന സമാഹരണം നടത്താന്‍ നിരവധി ബാങ്കുകള്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പബ്ലിക് ഇഷ്യു, റൈറ്റ് ഇഷ്യു, പ്രിഫറന്‍ഷ്യല്‍ ഇഷ്യു, ക്യുഐപി, പ്രൈവറ്റ് പ്ലേസ്‌മെന്റ് എന്നീ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അംഗീകൃത വഴികളിലൂടെയോ ധനസമാഹരണം നടത്താമെന്നും റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top