കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു; രാഹുലിനെതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്.

പോക്‌സോ നിയമത്തിലെ 23ാം വകുപ്പ്, ശിശു സംരക്ഷണ നിയമത്തിലെ 74ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകള്‍ പ്രകാരം രാഹുലിന്റെ നടപടി കുറ്റകരമാണെന്നാണ് പരാതിയില്‍ പറയുന്നത്.

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നീക്കം ചെയ്യാന്‍ കമീഷന്‍ ട്വിറ്റര്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കിയത്.

 

Top