വാട്‌സ്ആപ്പ് തുറക്കേണ്ട; ഗൂഗിള്‍ മാപില്‍ നിന്ന് തന്നെ ലൈവ് ലൊക്കേഷന്‍ പങ്കുവയ് ക്കാം

ഴിമുട്ടി നിൽക്കുന്ന നേരത്തെല്ലാം നേരായ വഴി പറഞ്ഞുതരാൻ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്. ഏത് കോണിലെ ഊടുവഴികളും എളുപ്പവഴികളും വഴിയിലെ കാഴ്ചകളുമെല്ലാം ആപ്പിന് മനപാഠമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങൾ ഇപ്പോൾ നിൽക്കുന്ന ലൈവ് ലൊക്കേഷൻ പങ്കുവയ്‌ക്കേണ്ട ആവശ്യം വന്നാൽ പലരും ഉടൻ വാട്ട്‌സ്ആപ്പ് തുറക്കുകയാണ് ചെയ്യാറ്. ഗൂഗിൾ മാപ് വഴി ലൈവ് ലൊക്കേഷൻ പങ്കുവയ്ക്കാൻ അറിയാത്തതുകൊണ്ടാണ് പലരും വാട്ട്‌സ്ആപ്പിനെ ആശ്രയിക്കുന്നത്. ഗൂഗിൾ മാപ് വഴി എങ്ങനെയാണ് ലൈവ് ലൊക്കേഷൻ പങ്കുവയ്ക്കുന്നതെന്ന് പരിശോധിക്കാം.

ഗൂഗിൾ മാപ് വഴി ലൈവ് ലൊക്കേഷൻ അയയ്ക്കുന്നതിനായി നിർബന്ധമായും ആപ്പിൽ നിങ്ങളുടെ മെയിൽ ഐ ഡി രജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങളുടെ മെയിൽ ഐ ഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ടാപ് ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും ഷെയർ ലൈവ് ലൊക്കേഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

തുടർന്ന് വരുന്ന ആഡ് പീപ്പിൾ എന്ന ഓപ്ഷനിൽ ടാപ് ചെയ്ത് ആർക്കാണോ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യേണ്ടത് അവരുടെ കോൺടാക്ട് അറ്റാച് ചെയ്യുക. എത്ര സമയത്തേക്കാണ് ലൈവ് ലൊക്കേഷൻ പങ്കുവയ്‌ക്കേണ്ടതെന്ന് കൂടി നൽകിയ ശേഷം ഷെയർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതോടെ നിങ്ങൾക്ക് ലൈവ് ലൊക്കേഷൻ പരസ്പരം കാണാനാകും.

Top