സെന്‍സെക്‌സ് 46.64 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 46.64 പോയിന്റ് നേട്ടത്തില്‍ 35739.16ലും നിഫ്റ്റി 13.80 പോയിന്റ് ഉയര്‍ന്ന് 10856.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ഐടിസി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1377 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടിസിഎസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഇന്‍ഫോസിസ്, ഐസിഐസിഐ, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.Related posts

Back to top