ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു;സെന്‍സെക്‌സ് 144 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സില്‍ 144 പോയിന്റ് നഷ്ടത്തോടെ 35025ലും, നിഫ്റ്റി 80 പോയിന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 735 ഓഹരികള്‍ നഷ്ടത്തിലുമാണ്. സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ കുറച്ചതിനെ തുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ ഓഹരികള്‍ 28 ശതമാനം ഇടിഞ്ഞു.

ഇന്ത്യബുള്‍ ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, റിലയന്‍സ്, എസ്ബിഐ, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top