ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു ; സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 99 പോയിന്റ് നേട്ടത്തില്‍ 36444ലിലും നിഫ്റ്റി 38 പോയിന്റ് ഉയര്‍ന്ന് 10946ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1143 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 443 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച്ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വാഹനം, ബാങ്ക്, ഊര്‍ജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

Top