സെന്‍സെക്‌സ് 34.07 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 34.07 പോയിന്റ് ഉയര്‍ന്ന് 36616.81ലും നിഫ്റ്റി 22.10 പോയിന്റ് ഉയര്‍ന്ന് 19,934.40 എന്ന നിലയിലുമാണ് വ്യാപാരം അവാസാനിപ്പിച്ചിരിക്കുന്നത്.

ഓട്ടോമൊബൈല്‍ മേഖലയിലെ ഓഹരികള്‍ കരുത്ത് കാട്ടിയപ്പോള്‍ എനര്‍ജി, കണ്‍സംഷന്‍, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, മെറ്റല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1679 ഓഹരികള്‍ നഷ്ടത്തിലുമായപ്പോള്‍ 146 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top