സെന്‍സെക്‌സ് 453.41 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചിക കനത്ത നഷ്ടത്തോടെ അവസാനിച്ചു.

സെന്‍സെക്‌സ് 453.41 പോയിന്റ് നഷ്ടത്തില്‍ 33149.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 134.75 പോയിന്റ് താഴ്ന്ന് 10226.55ലുമാണ് ക്ലോസ് ചെയ്തത്.

പുറത്തുവരാനിരിക്കുന്ന ധനക്കമ്മി, ജിഡിപി ഡാറ്റകളില്‍ നിക്ഷേപകര്‍ ആശങ്കയിലായതാണ് വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 1253 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1422 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, എച്ച്പിസിഎല്‍, ബോഷ് തുടങ്ങിയ കമ്പനികളുടെ
ഓഹരികളാണ് നേട്ടത്തിലെത്തിയത്.

ഹിന്‍ഡാല്‍കോ, എസ്ബിഐ, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, ലുപിന്‍, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top