ടി-20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്തതില്‍ നിരാശയുണ്ടെന്ന് ശര്‍ദ്ദുല്‍ താക്കൂര്‍

Shardul Thakur

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍. പരിമിത ഓവര്‍ മത്സരങ്ങളിലും താന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും താക്കൂര്‍ വ്യക്തമാക്കി.

‘അതെ, ഞാന്‍ നിരാശനാണ്. രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് എല്ലാരുടെയും സ്വപ്നമാണ്. ഓവല്‍ ടെസ്റ്റിലെ പ്രകടനമാണെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ പ്രകടനമാണ്.

പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ പരിമിത ഓവര്‍ മത്സരങ്ങളിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ റിസര്‍വ് ടീമിലുണ്ട്. ഞാന്‍ തയ്യാറായിരിക്കണം. എപ്പോള്‍ വേണമെങ്കിലും വിളി വരാം.” ശര്‍ദ്ദുല്‍ താക്കൂര്‍ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

 

Top