ശാര്‍ദാ സര്‍വ്വകലാശാല ആക്രമണത്തിനിരയായ യുവാവിനെ കാണാതായി

ശ്രീനഗര്‍: ശാര്‍ദ സര്‍വകലാശാലയില്‍ അക്രമത്തിനിരയായ കശ്മീരി യുവാവിനെ കാണാതായതായി പരാതി. ഇഹ്തിഷാം ബിലാല്‍ എന്ന കാശ്മീരി യുവാവിനെയാണ് ഗ്രെയ്റ്റര്‍ നോയിഡയിലെ ശാര്‍ദ സര്‍വകലാശാലയില്‍ വെച്ച് നടന്ന അക്രമത്തിന് ശേഷം കാണാതായത്. കശ്മീരിലെ കന്യാര്‍ സ്വദേശിയാണ് ഇഹ്തിഷാം.

ഇഹ്തിഷാമിനെ കാണാതായതായി കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ നാലിനാണ് ശാര്‍ദ സര്‍വകലാശാലയില്‍ വെച്ച് രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. ഇതിന് ശേഷമാണ് ഇഹ്തിഷാമിനെ കാണാതായതെന്ന് കുടുംബം പറയുന്നു.

കുടുംബത്തിലെ ഏക മകനായ ഇഹ്തിഷാമിനെ കാണാതായത് പിതാവിനെ രോഗ ബാധിതനാക്കിയിട്ടുണ്ട്. ഇഹ്തിഷാമിനെ കുറിച്ച് വിവരമറിയുന്നവര്‍ ഫോണില്‍ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു : 9797100477, 7006222493.

Top