എന്‍.സി.പി എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയില്‍ ഒമ്പത് എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം. ഈ എം.എല്‍.എമാരെ ബി.ജെ.പി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോവുകയാണ്.

ദൗലത്‌ ദരോദ, നര്‍ഹരി സിര്വര്‍, സുനിര്‍ ബുസാര, ദിലിപ് ബങ്കര്‍, അനില്‍ പട്ടീല്‍, നിതിന്‍ പവാര്‍, സുനില്‍ ഷെല്‍കെ, ബാബാസാഹേബ് പാട്ടീല്‍, സഞ്ജയ് ബാന്‍സണ്‍ എന്നിവരെയാണ് മുംബൈയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ 2.30ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ഇതോടെ നിലവില്‍ 9 എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പമുണ്ടെന്ന് വ്യക്തമായി. ഈ സംഖ്യ കൂടുമോ കുറയോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്ന് നേരത്തെ എന്‍.സി.പി തലവന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. മാത്രമല്ല മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗങ്ങള്‍ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരദ് പവാറും ഉദ്ധവ് താക്കെറെയും അവകാശപ്പെടുകയും ചെയ്യുന്നു.

Top