Sharapova withdraws from Qatar Open with arm injury

ദോഹ: ഖത്തര്‍ ഓപ്പണില്‍ നിന്നും റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പിന്മാറി. ഇടതു കൈയ്‌ക്കേറ്റ പരിക്കുമൂലമാണ് ലോക ആറാം നമ്പര്‍ താരം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സമാനമായ പരിക്കുമൂലം ഷറപ്പോവ പിന്‍മാറുന്നത്. ബ്രിസ്ബണ്‍ ഓപ്പണില്‍ നിന്നും ഈ സീസണില്‍ ഷറപ്പോവ പിന്‍മാറിയിരുന്നു. ഖത്തര്‍ ഓപ്പണില്‍ ഷറപ്പോവ രണ്ടു തവണ ചാമ്പ്യനായിട്ടുണ്ട. വരുന്ന 21 മുതല്‍ 27 വരെയാണ് ടൂര്‍ണമെന്റ്.

Top